വില കുതിപ്പിൽ സ്വർണം: വീണ്ടും 73,000 ന് മുകളിൽ; നാലുദിവസത്തിനിടെ വർധിച്ചത് ₹3000
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും വർധിച്ച് റെക്കോർഡ് നിലയിലെത്തി. പവന് ₹440 വർധിച്ചതോടെ സ്വർണവില ₹73,000 കടന്നു. ഇപ്പോഴത്തെ വില പവന് ₹73,040 ആണ്, ഗ്രാമിന് ₹55 വർധിച്ച് ഇപ്പോൾ 1 ഗ്രാം സ്വർണത്തിന്റെ വില ₹9,130 ആയി. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ₹74,320 എന്ന റെക്കോർഡ് വിലയിലേക്കെത്തിയ ശേഷം സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത് ഏപ്രിൽ 23 മുതൽ ആയിരുന്നു. കുറച്ചു ദിവസങ്ങൾക്കകം വില ₹4,000 വരെ കുറഞ്ഞെങ്കിലും,തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. കഴിഞ്ഞ നാലുദിവസത്തിനുള്ളിൽ സ്വർണവിലയിൽ ആയിരത്തിലധികം രൂപ വീതം വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്ക്കാന് കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.